പികെ ശശി എംഎല്‍എയുടെ പൊതു പരിപാടി റദ്ദാക്കി

259

ഷൊര്‍ണൂര്‍: ലൈംഗികാരോപണക്കേസില്‍ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയുടെ പൊതു പരിപാടി മാറ്റിവെച്ചു. ചെര്‍പ്പുളശേരിയിലെ സ്‌കൂള്‍ ഉദ്ഘാടന പരിപാടിയാണ് മാറ്റി വെച്ചത്. വൈകിട്ട് 3 മണിയ്ക്കായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. അതിനിടെ പീഡന പരാതിയില്‍ എത്രയും വേഗം നീതിപൂര്‍വകമായ തീര്‍പ്പുണ്ടാകണമെന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ്.അച്യുതാനന്ദന്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശവും ഇടപെടലും പൊളിറ്റ്ബ്യൂറോയില്‍ നിന്നുണ്ടാകണം. ക്രിമിനല്‍ നടപടി നേരിടേണ്ട വീഴ്ചയാണ് ഒരു എംഎല്‍എയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന ആക്ഷേപമാണു രാഷ്ട്രീയ എതിരാളികളികളുടേതെന്ന് വി എസ് അറിയിച്ചു.

NO COMMENTS