ജമ്മു കാഷ്മീരില്‍ സുരക്ഷാസേന ലഷ്കര്‍ ഭീകരനെ വധിച്ചു

248

ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ സുരക്ഷാസേന ലഷ്കര്‍ ഭീകരനെ വധിച്ചു. ഏറ്റുമുട്ടലില്‍ പോലീസുകാരനു പരിക്കേല്‍ക്കുകയും ചെയ്തു. അനന്തനാഗിലെ പോലീസ് ചെക്ക് പോസ്റ്റിനു നേരെ വെള്ളിയാഴ്ച രാത്രിയിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ തന്തിറപൊര യാരിപൊറ സ്വദേശിയായ ബിലാല്‍ അഹമ്മദെന്നയാളാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന അറിയിച്ചു.

NO COMMENTS