പത്തനംതിട്ട : ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഡാമില്‍ അധികമായി എത്തിയ ജലത്തില്‍നിന്നും ഒരു ഭാഗം മാത്രമാണ് ഒഴുക്കിക്കളഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച ഉണ്ടായെങ്കില്‍ പരിശോധിക്കും. പ്രളയത്തിൽ വൈദ്യുതി ബോര്‍ഡിന് 850 കോടിരൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. വൈദ്യുതി നിയന്ത്രണത്തിന് കാരണം അണക്കെട്ടുകളില്‍ വെള്ളമില്ലാത്തതല്ല. പവര്‍ഹൗസിലെ കേടുപാടുകളെത്തുടര്‍ന്നാണ് ഉത്പാദനം കുറഞ്ഞത്. കേന്ദ്രപൂളില്‍നിന്നും വൈദ്യുതി ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് 350 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് ഉണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.