തലസ്ഥാനത്തെ എ.ടി.എം തട്ടിപ്പ് കേസില്‍ മുംബൈയിയില്‍ പിടിയിലായ റൊമേനിയന്‍ പൗരന്‍ മരിയന്‍ ഗബ്രിയേലിനെ 10 ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡയില്‍ വിട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്കും ബാങ്കിംഗ് സമ്പ്രദായത്തിനും പ്രതികള്‍ ഭീഷണിയാണെന്ന് പൊലീസ്, കോടതിയെ അറിയിച്ചു.
നാലു പ്രതികള്‍ക്കുമെതിരെ മോഷണം, മോഷണ ശ്രമം, ഗൂഡാലോചന, വ്യാജ രേഖചമയ്‌ക്കല്‍ എന്നിവകൂടാതെ ഐ.ടി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസ്റ്റിറ്റ് കമ്മീഷണര്‍ കെ.ഇ ബൈജു സി.ജെ.എം കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഗബ്രിയേലിന്റെ അറസ്റ്റിന് ശേഷവും വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് മുംബൈയില്‍ നിന്നും പണം പിന്‍വലിക്കുന്നുണ്ട്. അതിനാല്‍ തട്ടിപ്പു സംഘത്തിലുള്ളവര്‍ ഇപ്പോഴും മുംബൈയിലുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
എടിഎം തട്ടിപ്പ് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ക്കായി മൂന്നു ദിവസം കൂടി കാത്തുരിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. എ.ടി.എം കൗണ്ടറുകളിലെ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടികാട്ടി എ.ഡി.ജി.പി ബി. സന്ധ്യ ബാങ്കുകള്‍ക്ക് കത്ത് നല്‍കി. വീഴ്ചകള്‍ അടിയന്തിമായി പരിഹരിക്കണമെന്നും ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്നും ബാങ്ക് മേധാവികള്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.