ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം

161

മുംബൈ : ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് രണ്ടുപോയിന്റ് താഴ്ന്ന് 37919ലും, നിഫ്റ്റി ഒരു പോയിന്റ് നഷ്ടത്തില്‍ 11436ലുമാണ് വ്യാപാരം നടക്കുന്നത്.

സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ഗെയില്‍, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, വേദാന്ത, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS