മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം; അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി

191

ഹജ്ജ് അടുത്തതോടെ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങി. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കാന്‍ ഒരു മാസം ബാക്കിയുണ്ടെങ്കിലും മക്കയിലേക്കുള്ള പ്രവേശനത്തിനു ഇപ്പോള്‍ തന്നെ നിയന്ത്രണം തുടങ്ങി. അനധികൃതമായി ഹജ്ജ് നിര്‍വഹിക്കുന്നത് തടയുകയാണ് ഇതിലൂടെ സുരക്ഷാ വിഭാഗം. മക്കയില്ഇഷ്യൂ ചെയ്ത ഇഖാമയോ, മക്കയില്ജോലി ചെയ്യുകയാണെന്ന സ്‌പോണ്സറുടെ എഴുത്തോ ഉണ്ടെങ്കില്മാത്രമേ മക്കയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. സ്‌പോണ്സറുടെ എഴുത്ത് ജവാസാത്ത് സാക്ഷ്യപ്പെടുത്തണം. മക്കയിലേക്കുള്ള എല്ലാ ചെക്ക് പോയിന്റുകളിലും വാഹന പരിശോധന കര്‍ശനമാക്കി. തായിഫിലേക്ക് പോകുന്നവര്‍ മക്കയിലെ ചെക്ക്പോയിന്റുകള്‍ ഒഴിവാക്കി ജിദ്ദാ തായിഫ് ഹൈവേ, അതായത് സെയില്‍ കബീര്‍ വഴി പോകണമെന്ന് സുരക്ഷാവിഭാഗം നിര്‍ദ്ദേശിച്ചു.
അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരുടെ വിരലടയാളം ശേഖരിക്കുകയും ഇഖാമയുടെ ഫോട്ടോകോപ്പി എടുക്കുകയും ചെയ്ത് തിരിച്ചയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഹജ്ജ് അടുക്കുന്നതോടെ നിയമ ലംഘകരെ അറസ്റ്റ് ചെയ്യും. അനധികൃത തീര്‍ത്ഥാടകര്‍ക്ക് യാത്രാ സഹായം ചെയ്യുന്ന സ്വദേശികളെ അറസ്റ്റ് ചെയ്യുകയും വാഹനം കണ്ടു കെട്ടുകയും ചെയ്യും. യാത്രാ സഹായം ചെയ്യുന്ന വിദേശികളെ നാടു കടത്തുകയും അടുത്ത പത്ത് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.

NO COMMENTS

LEAVE A REPLY