ന്യൂഡല്‍ഹി : പാക് സര്‍ക്കാരുകള്‍ മാറിമാറി വന്നെങ്കിലും സൈനിക വിഭാഗത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.കെ സിംഗ്. പാക് പട്ടാളം അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും വെടിനിര്‍ത്തല്‍ ലംഘനവും ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാക് പട്ടാളമാണ് പ്രധാനമന്ത്രി ഇമ്രാന് ഖാനെ നിയന്ത്രിക്കുന്നത്. ഇത്തരമൊരു നിയന്ത്രണമുള്ളിടത്തോളം പട്ടാളം തന്നെയാണ് രാജ്യം ഭരിക്കുന്നത്. പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ തന്നെ ഇമ്രാന് കഴിയുമോ അതിന് മുകളിലേക്ക് ഉയരുമോ എന്ന് കാത്തിരുന്നു കാണാമെന്നും വികെ സിംഗ് പറഞ്ഞു.