വയനാട്∙ തോൽപ്പെട്ടിയിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് 15 പേർക്കു പരുക്കേറ്റു. ബെംഗ്ലുരുവിൽനിന്നു കോഴിക്കോടേക്കു പോവുകയായിരുന്ന കർണാടക ആർടിസിയുടെ രാജഹംസം ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും നില ഗുരുതരമല്ല. പരുക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴെ കാലിനാണ് അപകടം സംഭവിച്ചത്.