ഹൃദയാഘാതത്തെത്തുടര്‍ന്ന് കുവൈറ്റില്‍ പ്രവാസി മലയാളി മരിച്ചു

220

കുവൈറ്റ് : ഹൃദയാഘാതത്തെത്തുടര്‍ന്ന് കുവൈറ്റില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയും കുവൈറ്റ് കെ.എം.സി.സി. മെംബറുമായിരുന്ന കെ.കെ.കാസിം (61) ആണ് മരിച്ചത്. ഇദ്ദേഹം സബാ നാസര്‍ ഏരിയയിലെ ഹയ റസ്റ്റോറന്റില്‍ ജോലി ചെയ്തു വരികയായിരുന്നു. നാട്ടില്‍ സുലൈബിക്കാത്തില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം നടന്നു. ഭാര്യ സൈനബ, രണ്ടു മക്കൾ. ഇവർ നാട്ടിലാണ്.

NO COMMENTS