തിരുവനന്തപുരം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനായി കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചിരിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്. പ്രതി അറസ്റ്റിലായതായി ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ, സമരത്തിന്റെ ഈ ഘട്ടം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഎസ് പറഞ്ഞു.
അറസ്റ്റിലായ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്. അക്കാര്യവും അവര്‍ വേണ്ട രീതിയില്‍ നിര്‍വ്വഹിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പസ്താവനയില്‍ അറിയിച്ചു.