ന്യൂഡല്‍ഹി : റാഫേല്‍ യുദ്ധ വിമാന കരാര്‍ റദ്ദാക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കൂടുതല്‍ വിലക്കാണ് വിമാനങ്ങള്‍ വാങ്ങിയതെന്ന അരോപണം നിഷേധിച്ച ജെയ്റ്റ്‌ലി ഇക്കാര്യം പരിശോധിക്കേണ്ടത് സിഎജിയാണെന്നും പറഞ്ഞു. റാഫേല്‍ വിമാന ഇടപാട് പൂര്‍ണമായും സുതാര്യമാണ്. കരാര്‍ റദ്ദാക്കേണ്ട സാഹചര്യം നിലവിലില്ല. യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചുറപ്പിച്ചതിനേക്കാള്‍ കുറഞ്ഞ വിലക്കാണ് ഇപ്പോള്‍ വിമാനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ വിമാനത്തിന്റെ വില ഇപ്പോള്‍ പുറത്തുവിടാനാകില്ല. വിലയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസിന് സിഎജിയെ കാണാവുന്നതാണ്. പ്രതിരോധ മന്ത്രാലയത്തിന് വിമാനങ്ങള്‍ ആവശ്യമാണ്. റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തുകതന്നെ ചെയ്യുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.