മലപ്പുറം : തവനൂര്‍ വൃദ്ധസദനത്തില്‍ രണ്ട് ദിവസത്തിനിടെ നാല് പേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച നാലുപേരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. ഇതിലാണ് മരിച്ച നാലുപേരുടെയും മരണകാരണം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് എന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പോലീസ് അന്വേഷണം അവസാനിപ്പിച്ചു.