കേരളത്തിന് വിദേശസഹായം സ്വീകരിക്കുന്നതില്‍ തടസമുണ്ടെന്ന് പ്രധാനമന്ത്രി

204

ന്യൂഡല്‍ഹി : കേരളത്തിനു വിദേശസഹായം സ്വീകരിക്കുന്നതില്‍ തടസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ച ഫലപ്രദമാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം 10 ശതമാനം കൂട്ടണം. ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് 4796 കോടി രൂപ നല്‍കണം. 5000 കോടിയുടെ പ്രത്യേക ഗ്രാന്റ് അനുവദിക്കണം. ഗ്രാന്റ് ആവശ്യപ്പെട്ടത് അടിസ്ഥാന സൗകര്യ വികസനത്തിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 700 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ലോകബാങ്ക്, എഡിബി സഹായം സ്വീകരിക്കാന്‍ കേന്ദ്രം സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ഉന്നയിച്ച പ്രശ്നങ്ങളില്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കേരളത്തെ കേന്ദ്ര ഏജന്‍സികള്‍ സഹായിച്ചുവെന്നും കേന്ദ്രം നല്‍കിയ സഹായത്തിന് നന്ദി അറിയിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS