തിരുവനന്തപുരം : ചാരക്കേസില്‍ ഇരയാക്കപ്പെട്ട നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധി പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിന്റെ അന്വേഷണത്തില്‍ വീഴ്ച പരിശോധിക്കുവാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സെന്തിലിനെ നിയമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കാന്‍ സാധിക്കുമോ എന്ന കാര്യം പരിശോധിക്കുവാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.