ഷിംല : വെള്ളപ്പൊക്കവും മഞ്ഞു വീഴ്ചയും രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി കിടന്ന 20 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. ഹിമാചലിലെ ഛത്ത്രു, ചോട്ട ധാര തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങി കിടന്ന വിനോദ സഞ്ചാരികളെ വ്യോമസേന ഹെലികോപ്റ്റര്‍ മാര്‍ഗമാണ് രക്ഷപ്പെടുത്തിയത്. മൂന്ന് ദിവസത്തിനിടെ 18 വിദേശികള്‍ ഉള്‍പ്പെടെ 1,300 പേരെയാണ് ഹിമാചലില്‍ നിന്ന് രക്ഷപ്പെടുത്തിയത്.