മഥുര ∙ ആഗ്ര– ഡൽഹി ദേശീയ പാതയ്ക്കു സമീപം മധ്യവയസ്കയുടെ അർധനഗ്ന മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ. സംശയകരമായ സാഹചര്യത്തിൽ ഒരു ബാഗ് റോഡിനു സമീപം കിടക്കുന്നതു കണ്ട് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പരിശോധന നടത്തിയപ്പോൾ സ്ത്രീയുടെ അഴുകിയ ശരീരമാണ് കണ്ടെത്തിയത്.
35 വയസുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിറയെ ആഭരണങ്ങൾ ധരിച്ചിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരമാസകലം മുറിവേറ്റതിന്റെ പാടുകളുണ്ട്. മറ്റൊരിടത്തുവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദേശീയപാതയിൽ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് എസ്പി അലോക് പ്രിയദർശിനി പറഞ്ഞു.