തിരുവനന്തപുരം : മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു. ഇന്ദിരാഭവനില്‍ തിങ്കളാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റെടുത്തത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ പരാജയമാണെന്നും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണെന്നും ഒരു മാറ്റം അനുവാര്യമാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.