തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ സമഗ്ര പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്; സംസ്ഥാനത്തെ ആദ്യ പദ്ധതി കാസര്‍കോട്

200

കാസര്‍കോട്: തെരുവു നായ്ക്കളെ നിയന്ത്രിക്കാൻ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സമഗ്ര പേവിഷബാധ നിയന്ത്രണ പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ്
പേവിഷബാധ നിയന്ത്രണ പദ്ധതി സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ നടപ്പാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അനുമതി വാങ്ങിയാണ് സന്നദ്ധസംഘടനയുടെ സഹകരണത്തോടെ സമഗ്ര പേവിഷബാധ നിയന്ത്രണ പദ്ധതി ജില്ലപഞ്ചായത്ത്
നടപ്പിലാക്കുന്നത്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടേയും മൃഗസംരക്ഷവകുപ്പിന്റേ്യും സഹകരണവും പദ്ധതിക്കുണ്ട്. തെരുവ് നായ്ക്കളെ
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശസ്ത്രക്രിയ കേന്ദ്രങ്ങളിലേക്ക് പിടിച്ചു കൊണ്ടുവരുന്നതും ശസ്ത്രക്രിയക്കും തുടര്‍ പരിപാലനത്തിനും ശേഷം
അവയുടെ ആവാസ കേന്ദ്രത്തിലേക്ക് തിരിച്ചുവിടുന്നതുമാണ് പദ്ധതി.
ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം രൂപയാണ് പേവിഷബാധ നിയന്ത്രണ പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. ബംഗളുരു ആസ്ഥാനമായ മൂന്ന് സന്നദ്ധ സംഘടനകള്‍ പദ്ധതി നടത്തിപ്പിനായി രംഗത്തു വന്നിരുന്നെങ്കിലും ചെലവ് കുറഞ്ഞ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് അംഗീകരിച്ചിട്ടുള്ളത്.
ശസ്ത്രക്രിയയും പേവിഷബാധക്കെതിരെയുള്ള പ്രതിരോധകുത്തിവെപ്പും നല്കിയ നായ്ക്കള്ക്ക് തിരിച്ചറിയാൻ ചെവിയില്‍ അടയാളം പതിക്കും. 2012ലെ
കണക്കനുസരിച്ച് ജില്ലയില്‍ അമ്പതിനായിരത്തോളം തെരുവ് നായ്ക്കളുണ്ട്.

NO COMMENTS

LEAVE A REPLY