തിരുവനന്തപുരത്തെത്തിയ അഞ്ചംഗ റോഹിങ്ക്യന്‍ കുടുംബത്തെ മടക്കി അയച്ചു

198

തിരുവനന്തപുരം : വിഴിഞ്ഞത്തെത്തിയ അഞ്ചംഗ റോഹിങ്ക്യന്‍ കുടുംബത്തെ ഹൈദരാബാദിലേക്ക് തിരിച്ചയച്ചു. വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് തിരിച്ചയക്കാന്‍ തീരുമാനിച്ചത്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇവര്‍ മഹാരാഷ്ട്രയിലും ഹൈദരാബാദിലും ജോലി ചെയ്തിരുന്നവരാണെന്നും ജോലി അന്വേഷിച്ചാണ് വിഴിഞ്ഞത്ത് എത്തിയതെന്നും അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലും ഹൈദരാബാദിലും അന്വേഷിച്ച ശേഷമാണ് മടക്കി അയക്കാന്‍ തീരുമാനിച്ചത്. പ്രത്യേക പൊലീസ് സുരക്ഷയിലാണ് തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് എത്തിക്കുന്നത്.

NO COMMENTS