തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനം ബുദ്ധിമുട്ടാണെങ്കിലും സുപ്രീം കോടതി വിധി നടപ്പാക്കുന്നതാണ് ഉത്തരവാദിത്തമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിധിയാണെന്ന് സര്‍ക്കാരിനറിയാമെന്നും കാനം പറഞ്ഞു. സര്‍ക്കാരിനെതിരെ യുദ്ധമുഖം തുറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിഷയത്തിലെ ബിജെപിയുടെ മലക്കം മറിച്ചില്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നും കാനം പറഞ്ഞു.