അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

180

ന്യൂ ഡൽഹി : അഞ്ച് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഡ്,മിസോറാം,തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഛത്തീസ്ഡില് രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. നവംബർ 12നും,20നുമായിരിക്കും പോളിംഗ്. ബാക്കി നാല് സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. മധ്യ പ്രദേശിലും , മിസോറാമിലും നവംബർ 28നും, രാജസ്ഥാനിലും,തെലങ്കാനയിലും ഡിസംബർ 7നുമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 11നു വോട്ടെണ്ണൽ.

NO COMMENTS