ന്യൂഡല്‍ഹി : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കിയ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വിളിച്ച ചര്‍ച്ചയില്‍ നിന്നു തന്ത്രി കുടുംബം പിന്മാറിയതില് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഇനി തന്ത്രി കുടുംബം ആവശ്യപ്പെട്ടാല്‍ മാത്രം ചര്‍ച്ച മതിയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.