ബീജീംഗ് : ഇന്‍റർപോളിന് പുതിയ തലവനെ നിശ്ചയിച്ചു. താൽക്കാലിക പ്രസിഡന്‍റായി തെക്കൻ കൊറിയയിൽ നിന്നുള്ള ഇന്‍റർപോളിലെ സീനിയർ വൈസ് പ്രസിഡന്‍റ് കിം ജോങ് യാങിനെയാണ് നിയമിച്ചിരിക്കുന്നത്. നിലവിലെ പ്രസിഡന്‍റ് മെ ഹോങ്‍ വെയ്നിനെ ചൈന കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.