സിറിയയിലെ മന്‍ബിജ് നഗരം ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തില്‍ നിന്നും മോചിതമായി. അമേരിക്കന്‍ പിന്തുണയോടെ കുര്‍ദിഷ് അറബ് പോരാളികള്‍ നടത്തിയ നീണ്ട പോരാട്ടത്തിനൊടുവിലാണ് മോചനം. തെരുവിലിറങ്ങി പുകവലിച്ചും, താടി മുറിച്ചുമൊക്കെയാണ് നഗരവാസികള്‍ ഐ.എസില്‍ നിന്നുള്ള സ്വാതന്ത്യം ആഘോഷിച്ചത്. ഐ.എസിനു കീഴില്‍ പുരുഷന്‍മാര്‍ക്ക് പുകവലിക്കാനും താടി മുറിക്കാനും ശക്തമായ നിയന്ത്രണമുണ്ടായിരുന്നു. ഇനി അതില്ല. സ്വാതന്ത്ര പ്രഖ്യാപനത്തിന്റെ ഭാഗമായി തെരുവുകളില്‍ ചില സ്‌ത്രീകള്‍ നിഖാബ് കത്തിക്കുന്നതും കാണാം. 73 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാമ് പോരാളികള്‍ ഐ.എസിനെ തുരത്തിയത്. സോഷ്യല്‍ ഡെമോക്രാറ്റിക് സൈന്യത്തിന് കീഴില്‍ അണിനിരന്ന കുര്‍ദിഷ് അറബ് പോരാളികള്‍ക്ക് അമേരിക്ക പിന്തുണ നല്‍കി.