ബ്രൂവറി,ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിയത് വിവാദങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണെന്ന് എക്‌സൈസ് മന്ത്രി

146

തിരുവനന്തപുരം : ബ്രൂവറിയുടെയും ഡിസ്റ്റിലറിയുടെയും അനുമതികള്‍ റദ്ദാക്കിയത് വിവാദങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍.
ബ്രൂവറി അനുമതിക്കുള്ള നടപടിക്രമങ്ങളില്‍ പിശകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവുകളില്‍ വിവാദങ്ങള്‍ വന്നാല്‍ റദ്ദാക്കുമെന്നും ബ്രൂവറി, ഡിസ്റ്റിലറി ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ഉത്തരവ് റദ്ദാക്കിയത് വകുപ്പിന്റെ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS