തിരുവനന്തപുരം : ബ്രൂവറി – ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയതില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും കുറ്റക്കാരാണെന്നും ചെന്നിത്തല പറഞ്ഞു. വേണ്ട പരിശോധനകള്‍ നടത്താതെ ഓഫീസ് പോലുമില്ലാത്ത കമ്പനികള്‍ക്ക് അനുമതി നല്‍കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എല്ലാ കാര്യങ്ങളും നിയമപരമാണെങ്കില്‍ പിന്നെന്തിനാണ് അനുമതി റദ്ദാക്കിയതെന്നും ചെന്നിത്തല ചോദിച്ചു.