തലസ്ഥാന നഗരിയിൽ ” പത്തിരീസ്” റെസ്റ്റോറന്റ്

305

തിരുവനന്തപുരം : ‘കടം ചോദിക്കരുതേ ‘ രാഷ്ട്രീയം പറയരുതേ, എന്ന് കരിക്കട്ട കൊണ്ടും ചോക്ക് കൊണ്ടും ചുവരുകളിൽ കോറിയിട്ട ഓല മേഞ്ഞ ഭക്ഷണ ശാലകളിൽ ഉരലിലാട്ടിയും വിറകടുപ്പുകളിലും മൺചട്ടികളിലും മലയാളി ഒരുക്കിയ രുചിക്കൂട്ടുകൾ മലയാളിക്കും മറക്കാനാവില്ല. തിരു കൊച്ചിയുടെയും മലബാറിന്റേതുമായ അപ്പത്തരങ്ങളും കറിക്കൂട്ടുകളും ഉച്ചയൂണും ദം ബിരിയാണിയും, കുടംപുളിയിട്ടു വെച്ച മീനും ,ആട് കുരുമുളകിട്ടതുമെല്ലാം പത്തിരീസിന്റെ വിഭവങ്ങളിൽപ്പെടും.

ആ രുചിഭേദങ്ങൾ വീണ്ടും നമ്മുടെ നാവിൻ തുമ്പിൽ രുചിച്ചറിയാൻ തിരുവനന്തപുരം ബേക്കറി ജങ്ഷനിനടുത്തു വാൻഡ്രോസ്സ് ജങ്ഷനിൽ അരോമ ക്ലാസിക് ഡെയ്‌സിന്റെ ഒന്നാമത്തെ നിലയിൽ ‘പത്തിരീസ് റെസ്റ്റോറന്റ് ഒക്ടോബർ 11 നു മുതൽ തുറന്നു പ്രവർത്തിക്കുന്നു. രുചി അതിന്റെ പൊലിമ ഒരു നുള്ളു പോലും നഷ്ടപ്പെടുത്താതെ
തന്നെ നിങ്ങൾക്കായി സമർപ്പിക്കുമെന്ന വിശ്വാസം ആത്മധൈര്യത്തോടെ തന്നെ പറയാൻ കഴിയും എന്നതാണ് റെസ്റ്റോറന്റ് ഉടമകളുടെ പ്രതിജ്ഞ..

NO COMMENTS