തിരുവനന്തപുരം: പ്രളയ ദുരന്തത്തിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഇപ്പോള്‍ അനുമതി നിഷേധിച്ചിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും മന്ത്രിമാര്‍ പോകുന്നത് കേരളത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കാനാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.