ശബരിമലയില്‍ പോകുന്ന വിശ്വാസികൾക്ക് സംരക്ഷണം ഒരുക്കുമെന്ന് ഇപി ജയരാജന്‍

212

തിരുവനന്തപുരം : ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ വിധിന്യായത്തിന്റെ മറവില്‍ സംഘപരിവാറും കോണ്‍ഗ്രസും ബോധപൂര്‍വം അക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. നിലവാരം കുറഞ്ഞ പ്രചാരണമാണ് ഇവര്‍ നടത്തുന്നത്. ആര്‍എസ്‌എസിനോടൊപ്പം ചേര്‍ന്നുള്ള കോണ്‍ഗ്രസിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ അധ:പ്പതനത്തിനിടയാക്കും എന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി സതീദേവിയുടെ കൈയ്യും കാലും കൊത്തുമെന്ന് ഇവർ ഭീഷണിപ്പെടുത്തി. പികെ ശ്രീമതി ടീച്ചര്‍ എംപിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും അസഭ്യ വര്‍ഷവും നടത്തി. സിനിമാക്കാരനായ കൊല്ലം തുളസി ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി പിളര്‍ത്തണമെന്ന് ആഹ്വാനം ചെയ്തു. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് ശബരിമലയില്‍ പോകാന്‍ മാലയിട്ട കണ്ണൂര്‍ ഇരിണാവ് അയ്യോത്ത് സ്വദേശിനി രേഷ്മ നിഷാന്തിന് നേരെ ഇപ്പോള്‍ നടക്കുന്ന ആക്രോശങ്ങളെന്നും മന്ത്രി കൂട്ടിച്ചർത്തു.

NO COMMENTS