കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 500 ദശലക്ഷം ഡോളറിന്റെ സഹായ വാഗ്ദാനവുമായി ലോകബാങ്ക്

184

തിരുവനന്തപുരം : പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ലോകബാങ്ക് 500 ദശലക്ഷം ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തു. അടിയന്തരമായി 55 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ തയ്യാറാണെന്നും ലോകബാങ്ക് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് ലോക ബാങ്ക് പ്രതിനിധികള്‍ അറിയിച്ചത്. സാമ്ബത്തിക സഹായത്തിന് പുറമേ കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് വേണ്ട ഉപദേശവും ലോക ബാങ്ക് വാഗ്ദാനം ചെയ്തു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സാങ്കേതിക സഹായവും ലോക ബാങ്ക് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

NO COMMENTS