ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

160

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു . സെന്‍സെക്‌സ് 297.38 പോയിന്റ് ഉയര്‍ന്ന് 35,162.48ലും നിഫ്റ്റി 72.30 പോയിന്റ് നേട്ടത്തില്‍ 10,584.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി, എംആന്റ്‌എം, എസ്ബിഐ, അദാനി പോര്‍ട്‌സ്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് അവസാനിച്ചത്.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത് .

NO COMMENTS