റിയോ ഡി ജനീറോ∙ റിയോ ഒളിംപിക്സിലെ വേഗരാജാവായി ഉസൈൻ ബോൾട്ട് 9.81 സെക്കൻഡിലാണ് ജമൈക്കയുടെ ബോൾട്ട് നൂറു മീറ്റർ ഓടിയെത്തിയത്. തുടർച്ചയായ മൂന്നാം ഒളിംപിക്സിലാണ് ബോട്ട് സ്വർണം നേടുന്നത്. സീസണിലെ മികച്ച സമയമാണ് ബോൾട്ടിന്റേത്. യുഎസിന്റെ ജസ്റ്റിൻ ഗാട്ലിൻ രണ്ടാമതെത്തി. 9.89 സെക്കൻഡുകൊണ്ടാണ് ഗാട്ലിൻ ഈ നേട്ടം കരസ്ഥമാക്കിയത്. 9.91 സെക്കൻഡ് കൊണ്ട് കാനഡയുടെ ആൻഡ്രേ ഡി ഗ്രേസ് മൂന്നാം സ്ഥാനത്തെത്തി.