തിരുവനന്തപുരം : ഹര്‍ത്താലിനിടെ തിരുവനന്തപുരത്തും കോഴിക്കോട്ടും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്. തിരുവനന്തപുരത്ത് കല്ലമ്പലത്താണ് ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. കോഴിക്കോട്ട് കുണ്ടായിത്തോട്, മുക്കം, കുന്നമംഗലം എന്നിവിടങ്ങളിലാണ് ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. പൊലീസ് സംരക്ഷണമുണ്ടെങ്കിലേ സര്‍വീസ് നടത്താനാകൂ എന്ന് ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്നു കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു. ശബരിമല വിഷയത്തില്‍ ഇരുപത്തിനാലു മണിക്കൂര്‍ ഹര്‍ത്താലിനാണ് അഖില ഭാരത ഹിന്ദുപരിഷത്ത് ആഹ്വാനം ചെയ്തിരിക്കുന്നത്.