ന്യൂഡല്‍ഹി : ലൈംഗികാരോപണത്തിനു വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അക്ബര്‍ മന്ത്രിസ്ഥാനം രാജിവച്ചത്. മാധ്യമപ്രവര്‍ത്തകനായിരുന്ന അക്ബര്‍ക്കെതിരേ 35 വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരുന്നു. ആദ്യം ആരോപണം ഉന്നയിച്ച പ്രിയാരമണിക്കെതിരേ അക്ബര്‍ കഴിഞ്ഞ ദിവസം മാനനഷ്ടക്കേസ് നല്‍കിയിരുന്നു. സണ്‍ഡേ വാരിക, ടെലഗ്രാഫ് ദിനപത്രം, ഏഷ്യന്‍ ഏജ് ദിനപത്രം തുടങ്ങിയവയുടെ പത്രാധിപര്‍ ആയിരുന്നു അക്ബര്‍. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് അറുപത്തേഴുകാരനായ അക്ബര്‍.