പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപിച്ചു. പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നീ സ്ഥലങ്ങളിലേക്ക് കൂടിയാണ് നിരോധനാജ്ഞ വ്യാപിപ്പിച്ചത്. തീര്‍ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. പൊലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പമ്ബ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടി.