കണ്ണൂര്‍: ശബരിമലയില്‍ ഒരുകൂട്ടം ആളുകള്‍ കലാപത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള. സ്ത്രീ പ്രവേശനം സംബന്ധിച്ച് ഭരണഘടനാപരമായിമാത്രമെ സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകുവെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് പരാജയം സംഭവിച്ചിട്ടില്ല. സ്ത്രീകളെ ശബരിമലയില്‍ കയറ്റണമെന്ന് സര്‍ക്കാറിന് യാതൊരു പിടിവാശിയുമില്ല. സര്‍ക്കാര്‍ വിധി നടപ്പാക്കാനാണ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും രഹസ്യ അജണ്ടകളുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും എസ്ആര്‍പി ആരോപിച്ചു.