ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാണിക്കില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് പി.ചിദംബരം.
സഖ്യകക്ഷികള്‍ അനുവദിക്കുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് കുറച്ച് ദിവസങ്ങള്‍ മുമ്പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രസ്താവന. കോണ്‍ഗ്രസ്സിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നാണ് ചിദംബരം വ്യക്തമാക്കുന്നത്. ആരെയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മുന്നില്‍ നിര്‍ത്തിയാകില്ല കാണ്‍ഗ്രസിന്റെ പ്രചാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് മുമ്പും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. 2004ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷമാണ് മന്‍മോഹന്‍ സിങിന്റെ പേര് ഉയര്‍ന്നുവന്നത്. സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍ അവര്‍ പിന്‍മാറിയതോടെയാണ് മന്‍മോഹന്‍സിങ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.