ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യതാപഠനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി. സാധ്യതാ പഠനത്തിന് വനംപരിസ്ഥിതി മന്ത്രാലായമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. 55.22 മീറ്ററിലുള്ള അണക്കെട്ടിനുള്ള സാധ്യത കേരളം പരിശോധിക്കും. എന്നാല്‍ കേരളവും തമിഴ്നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്നാടിന്റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതിമന്ത്രാലയം അറിയിച്ചു.