കായംകുളം: കായംകുളത്ത് ഇന്ന് യുഡിഎഫ് ഹര്‍ത്താൽ. സെന്‍ട്രല്‍ പ്രൈവറ്റ് സ്റ്റാന്‍ഡ് നിര്‍മാണ പദ്ധതി എല്‍ഡിഎഫ് ഭരണ നേതൃത്വം അട്ടിമറിച്ചതിലും നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരെ മര്‍ദിച്ചതിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.