ചവറ : ശബരിമലയില്‍ അക്രമം കാട്ടിയ ആരെയും വെറുതെവിടില്ലെന്ന് മന്ത്രി ജി. സുധാകരന്‍. ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പ് കറുത്ത നിറക്കാരനായ നായര്‍ക്ക് പോലും ക്ഷേത്രങ്ങളില്‍ പ്രവേശനം ഉണ്ടായിരുന്നില്ലെന്ന വസ്തുത ശബരിമലയുടെ പേരില്‍ ഇപ്പോള്‍ വിപ്ലവം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വിസ്മരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ശബരിമലയില്‍ പ്രായമായ അമ്മമാരെ പോലും സമരക്കാര്‍ അപമാനിക്കാന്‍ മടികാണിച്ചിട്ടില്ല.
അവിടെ വീണ അമ്മമാരുടെ കണ്ണീരിന്റെ ഫലം ഇക്കുട്ടര്‍ അനുഭവിക്കും, ശബരിമലയില്‍ അക്രമം കാട്ടിയ ആരെയും വെറുതെവിടില്ലെന്നു സുധാകരൻ പറഞ്ഞു. അമ്പലം സ്വന്തമാണെന്നുകരുതുന്ന തന്ത്രിമാരും, രാജ ഭരണം ഒരു ഭൂതകല ചരിത്രമാണെന്ന് അറിയാത്ത രാജാക്കന്മാരും കോടതി വിധി നടപ്പാക്കില്ലെന്ന് അഹങ്കരിക്കുന്ന നേതാക്കന്മാരും കേരളത്തിന്റെ നവോത്ഥാനത്തിനുവേണ്ടി നടന്നിട്ടുള്ള സമരങ്ങളെ വിസ്മരിക്കുന്നവരും സത്യത്തെ നിരാകരിക്കുന്നവരുമാണെന്ന് മന്ത്രി പറഞ്ഞു.