തിരുവനന്തപുരം : ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയുണ്ടാകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല ഭക്തര്‍ക്കൊപ്പം എസ്എന്‍ഡിപി ഉണ്ടാകുമെങ്കിലും പ്രത്യക്ഷ സമരത്തിനുണ്ടാകില്ല. യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധന ഹർജിയും എസ്എന്‍ഡിപി നല്‍കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശബരിമല സമരത്തിന് എസ്എന്‍ഡിപി ഒപ്പമുണ്ടാകണമെന്ന് അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു.