കേന്ദ്രം സഹകരിച്ചില്ലെങ്കിലും കേരളത്തെ പടുത്തുയര്‍ത്തുമെന്ന് മുഖ്യമന്ത്രി

149

പാലക്കാട് : കേരളത്തോട് കേന്ദ്രം വിരോധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളം ഉയര്‍ത്തെഴുന്നേറ്റ് വരുന്നതിന് ശ്രമിക്കുമ്പോഴും പിന്നില്‍ നിന്ന് തളളിയിടുന്ന സമീപനമാണ് കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സാംബശിവന്‍ സ്‌മാരക പുരസ്‌കാരം പാലോളി മുഹമ്മദ്കുട്ടിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരൊക്കെ കേരളം തകരണമെന്ന് ആഗ്രഹിച്ചാലും അത് പ്രവാര്‍ത്തികമാകില്ലെന്നും കൂടുതല്‍ ഉൗര്‍ജ്ജഭാവത്തോടെ തിരികെ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഇപ്പോ അങ്ങനെ പുനര്‍ നിര്‍മ്മിക്കേണ്ട എന്ന രീതിയിലാണ് കേന്ദ്രത്തിന്‍റെ നിലപാടെന്നും യാതൊരു വിധത്തിലുളള സഹായവും കേരളത്തിന് കിട്ടാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

NO COMMENTS