കൊച്ചി : ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ബാര്‍കോഴക്കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്കെ.എം.മാണി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ബാര്‍ കോഴ കേസ് മൂന്നു തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയതാണ്. കേസില്‍ തുടര്‍ അന്വേഷണം വേണമെന്നു പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി നവംബര്‍ 15ന് വീണ്ടും പരിഗണിക്കും.