റിസര്‍വ് ബാങ്കിന്‍റെ സ്വയംഭരണത്തില്‍ കൈ കടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

223

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്കിന്‍റെ സ്വയംഭരണത്തില്‍ കൈ കടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൂടിയാലോചന പുതിയ കാര്യമല്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളും പൊതു താല്‍പര്യം സംരക്ഷിക്കണമെന്ന് കേന്ദ്രം അറിയിക്കുകയും ചെയ്തു. ആര്‍ബിഐ-സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചിരുന്നു.

NO COMMENTS