തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദക്ഷിണേന്ത്യൻ സംസ്ഥാന സർക്കാരുകളൊന്നും തന്നെ ശബരിമലയിൽ യുവതീ പ്രവേശത്തെ അംഗീകരിക്കില്ല എന്നത് ഒരു വസ്തുതയാണ്. സമരം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും പിണറായി സർക്കാർ നേരിടാൻ പോകുന്നത്.