കൊച്ചി : നിലയ്ക്കല്‍-പമ്പ റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് നിരക്ക് ഹൈക്കോടതി അംഗീകരിച്ചു. നിലയ്ക്കലില്‍ നിന്നും ത്രിവേണി വരെ അയ്യപ്പന്മാരെ എത്തിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഇത് സംബന്ധിച്ച് എംഡി കോടതിയില്‍ നേരിട്ട് ഹാജരായി. 120 നോണ്‍ എസി, 20എസി, 10 ഇലക്ട്രിക് വാഹനങ്ങളാണ് ഭക്തര്‍ക്കായി ഒരുക്കുക.