അങ്കണവാടികള്‍ ഹൈടെക് ആക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കുമെന്ന് കെ.കെ. ശൈലജ

217

തിരുവനന്തപുരം : അങ്കണവാടികള്‍ ഹൈടെക് ആക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വനിത ശിശു വികസന വകുപ്പിന്റെ പോഷകാഹാര വാരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അങ്കണവാടികളിലേയ്ക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കണമെങ്കില്‍ എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കളിച്ചും ചിരിച്ചും ചിന്തിച്ചും വളര്‍ന്നാലേ കുട്ടികള്‍ പ്രതിഭകളാകൂ. റെഡിമെയ്ഡായി വളരുന്ന കുട്ടികള്‍ക്ക് പലവിധ പ്രശ്നങ്ങളുമുണ്ട്. അങ്കണവാടികളെ പ്രീസ്‌കൂള്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ മാത്രമേ മാതാപിതാക്കള്‍ കുട്ടികളെ അവിടേയ്ക്ക് കൊണ്ടുവരാന്‍ തയാറാകുകയുള്ളുവെന്നും മന്ത്രി കുട്ടിച്ചേർത്തു.

NO COMMENTS