തിരുവനന്തപുരം : മേലാംകോട് എന്‍.എസ്.എസ് കരയോഗ മന്ദിരം ആക്രമികല്‍ അടിച്ചു തകര്‍ത്തു. ആക്രമത്തിനുശേഷം കരയോഗ മന്ദിരത്തിന് മുന്നില്‍ റീത്ത് വെച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് എന്‍എസ്എസ് ആരോപിച്ചു.
ശബരിമല യുവതിപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് നിലപാട് വിശ്വാസികള്‍ക്കൊപ്പം എന്നതായിരുന്നു. എന്‍എസ്എസിന്റെ ഈ നിലപാട് സിപിഎം നേതൃത്വത്തിനിടയില്‍ അതൃപ്തിയുണ്ടാക്കിയതാണ് ആക്രമങ്ങള്‍ക്കു പിന്നിലെന്നാണ് വിലയിരുത്തല്‍. സംഭവത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആശങ്ക രേഖപ്പെടുത്തി.