തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറികള്‍ ഇന്ന് രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിട്ടണ്ട്. ഇന്ന് ട്രഷറികളിലെത്തുന്ന മുഴുവന്‍ ബില്ലുകളും ഇന്ന് തന്നെ പാസാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ട്രഷറികളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.