തിരുവനന്തപുരം : അയ്യപ്പഭക്തന്മാർക്കായി മണ്ഡല-മകരവിളക്ക് സീസണില്‍ കെഎസ്ആര്‍ടിസി സൗജന്യ സര്‍വ്വീസ് നടത്തും. ഹൈക്കോടതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ത്രിവേണി മുതല്‍ പമ്പ വരെയാണ് സൗജന്യ ഷട്ടില്‍ സര്‍വ്വീസ് നടത്തുക. ദീര്‍ഘദൂര സര്‍വ്വീസുകളും ത്രിവേണി വരെ സര്‍വ്വീസ് നടത്തും.